കൊടകര: സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം ഹാൻഡ്ബാൾ മത്സരത്തിൽ ആതിഥേയരായ സഹൃദയ കോളേജ് ജേതാക്കളായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്മെന്റ് രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് മൂന്നാം സ്ഥാനവും പ്രൊവിഡൻസ് കോളേജ് കോഴിക്കോട് നാലാം സ്ഥാനവും കരസ്ഥമാക്കി.സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടിവ് ഡയറക്ടർ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി.വിപിൻ, എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഡോ.കെ.എൽ.ജോയ്, റവ. സിബിൻ വാഴപ്പിള്ളി, ഡോ. പോൾ ചാക്കോ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |