SignIn
Kerala Kaumudi Online
Friday, 23 October 2026 2.14 PM IST

ലഹരി തിന്നുന്ന ജീവിതം,​ ഭാവി മറക്കുന്ന തലമുറ

കൊടുങ്ങല്ലൂർ: ഒരു ഇരുപതുകാരൻ പയ്യനെ ഏതാനും മാസം മുമ്പ് കൊടുങ്ങല്ലൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥർ തൃശൂരിലെ മെന്റൽ ആശുപത്രിയിലാക്കി. ഭർത്താവിന്റെ മരണശേഷം കുടുംബം പോറ്റാൻ തൊഴിലുറപ്പിനിറങ്ങിയ മൂന്നുപീടികയിലെ മദ്ധ്യവയസ്‌കയുടെ ശരീരത്തിലെ മുറിവ് കൂടെ ജോലി ചെയ്യുന്നവർ കണ്ടതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്താകുന്നത്. ലഹരിക്കടിമയായ മകൻ നടത്തിയ ആക്രമണങ്ങൾക്ക് ഇരയായിരുന്നു ഇവർ. മകൻ ഇരുമ്പുവടി കൊണ്ട് അടിച്ച് ഉമ്മയുടെ കഴുത്തിന് മുറിവേറ്റിരുന്നു. ലഹരിക്കടിമയായ മകന്റെ അതിക്രമം പതിവായിരുന്നെങ്കിലും ഉമ്മ ആരോടും പരാതി പറഞ്ഞില്ല. കൂടെയുണ്ടായിരുന്നവർ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറെ വിവരം അറിയിച്ചു. ഇവരുടെ സഹായത്താൽ മകനെ തൃശൂർ മെന്റൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചു. ഏതാനും നാളത്തെ ചികിത്സയ്‌ക്കൊടുവിൽ ആ ഇരുപതുകാരൻ സുഖം പ്രാപിച്ചു. നിരന്തരമായ മയക്കുരുന്നിന്റെ ഉപയോഗം ചിന്തകളെ മാറ്റിമറിക്കും. കണ്ണടച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോഴും മായക്കാഴ്ചകളിൽ മുഴുകും. പിന്നീട് ആകുലത, അകാരണമായ ഭീതി, ഹൃദ്രോഗം, ഓർമ്മക്കുറവ്, പരിഭ്രാന്തി, കാഴ്ചക്കുറവ് അവസാനം മനോനില തകരാറിലാകും.

സിന്തറ്റിക് ലഹരിയിൽ മതിമറന്ന്

ഏതാനും മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു കോളേജിലെ ഏഴ് വിദ്യാർത്ഥികളെ കോളേജ് അധികൃതർ പുറത്താക്കി. ഇവർക്ക് മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുറത്താക്കൽ. മറ്റൊരു കോളേജിലെ മൂന്ന് കുട്ടികളെ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളടക്കം വൻ മാഫിയ സംഘം തീരദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞ ഉമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത് അഴീക്കോട് പ്രദേശത്താണ്.

ഡി അഡിക്ഷൻ ചികിത്സയ്ക്കും സൗകര്യം അപര്യാപ്തം


കുട്ടികൾക്കും സ്ത്രീകൾക്കും ഡി അഡിക്ഷൻ ചികിത്സ നൽകാനുള്ള സൗകര്യം ജില്ലയിൽ അപര്യാപ്തമാണ്. ജില്ലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ മാത്രമാണ് ഡി അഡിക്ഷൻ സൗകര്യമുള്ളത്. ഇവിടെ ഒരു ഡോക്ടർ, ഒരു കൗൺസലിംഗ്, ഒരു സൈക്കാട്രിസ്റ്റ് എന്നിവരും കിടത്തി ചികിത്സ നടത്തേണ്ടവർക്ക് ആറ് ബെഡ്ഡുമാണുള്ളത്. ബെഡ്ഡുകൾ എല്ലായ്‌പ്പോഴും നിറഞ്ഞ അവസ്ഥയാണ്. കിടത്തി ചികിത്സിക്കേണ്ടവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഏറെയും ആളുകൾ തൃശൂർ മെന്റൽ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിലാണ് ലഹരി ഉപയോഗവും വിതരണവും കൂടി വരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL