മാള: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സി.പി.എം നേതൃത്വത്തിൽ നടക്കുന്ന മാള ഏരിയ തല കാൽനട പ്രചരണ ജാഥ ആരംഭിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.കെ.വാസു മാമ്പ്ര സെന്ററിൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി. കെ. സന്തോഷ് (ക്യാപ്റ്റൻ) സിന്ധു ജയൻ (വൈസ് ക്യാപ്റ്റൻ) കെ.വി. ഉണ്ണിക്കൃഷ്ണൻ(മാനേജർ) എന്നിവർ നേതൃത്വം നൽകി.
അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.രാജേഷ്, ടി. ശശിധരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.എസ്. രഘു, ധനുഷ് കുമാർ, ടി.കെ.സതീശൻ,
ടി. കെ. ഉണ്ണിക്കൃഷ്ണൻ, ശ്യാമള അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |