SignIn
Kerala Kaumudi Online
Friday, 23 October 2026 9.58 AM IST

ലഹരിവേട്ടയിൽ ഒറ്റദിവസം പൊക്കിയത് 23 പേരെ

തൃശൂർ : ലഹരി വ്യാപനം വാർത്തകളിൽ നിറയവേ, ലഹരിവേട്ട കർശനമാക്കി പൊലീസ്. റൂറൽ, സിറ്റി പൊലീസ് ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്. മയക്കുമരുന്നിന് എതിരെ കണ്ണി മുറിയാതെ വലവിരിച്ച് തൃശൂർ റൂറൽ പൊലീസ്. പിടിയിലായത് വൻ ലഹരി മാഫിയയുടെ കണ്ണികൾ. 'ഓപ്പറേഷൻ ഡി ഹണ്ടി'ന്റെ ഭാഗമായി തൃശൂർ റൂറൽ പൊലീസ് ഒരു ദിവസം കൊണ്ട് മാത്രം പിടികൂടിയത് 23 പേരെയാണ്. 50 പേരെ പരിശോധിച്ച് 18 കേസ് രജിസ്റ്റർ ചെയ്തു. നാല് പേരെ റിമാൻഡ് ചെയ്തു. 16.676 ഗ്രാം എം.ഡി.എം.എ, 23.610 കിലോഗ്രാം കഞ്ചാവ്, 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം എന്നിവ പിടിച്ചെടുത്തു. ഇതര സംസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് ഒഴുകുന്നുണ്ട്. അതുകൊണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും പരിശോധന കർശനമാണ്. ഇതിനൊപ്പം ചിലയിടങ്ങളിൽ കഞ്ചാവ് മയക്കുമരുന്ന് വിൽപ്പനകൾക്ക് നേതൃത്വം നൽകുന്ന ഗുണ്ടാസംഘങ്ങളെയും പൊക്കി നടപടി സ്വീകരിച്ചുവരികയാണ്. വിവിധ ഇടങ്ങളിൽ നിന്ന് രാസലഹരി ഉൾപ്പെടെ പിടികൂടി.

ലഹരി വേട്ട ഇങ്ങനെ

കൊരട്ടി : 23 കിലോ കഞ്ചാവ്
അന്തിക്കാട് : 16.670 ഗ്രാം സിന്തറ്റിക് ലഹരി, ഇലക്ട്രോണിക് ത്രാസ്
വാടാനപ്പിള്ളി : 105 ഗ്രാം കഞ്ചാവ്
ചാലക്കുടി : രാസലഹരി, കഞ്ചാവ്, നിരോധിത പുകയില ഉത്പന്നം
വലപ്പാട് : 900 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം
കയ്പ്പമംഗലം : 10 എം.എൽ സിറിഞ്ചിൽ രാസ ലഹരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL