SignIn
Kerala Kaumudi Online
Friday, 23 October 2026 9.12 AM IST

തിരുവില്വാമല ഏകാദശി ഇന്ന്

തിരുവില്വാമല : വില്വാദ്രിനാഥസ്വാമി ക്ഷേത്രത്തിൽ ഏകാദശി വിളക്ക് ഉത്സവം ഇന്ന്. രാവിലെ പത്തിന് ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം,ഉച്ചയ്ക്ക് ഭജന, നൃത്തം, ശീവേലി എഴുന്നള്ളത്ത് രാത്രി വിളക്കാചാരം എന്നിവ നടക്കും. ഇന്ന് ക്ഷേത്രത്തിൽ കുഭാര സേവകർ എത്തും. പുലർച്ചെ നിളാ തീരത്ത് പ്രത്യേക പൂജകൾക്ക് ശേഷം മുള്ളാണി പതിച്ച മെതിയടി ധരിച്ച് വാലാഗ്‌നി നെഞ്ചോട് ചേർത്ത് ഓരോ കൂട്ടാമായിട്ടാണ് കുംഭാരകർ സേവക്കായി ക്ഷേത്രത്തിലേക്ക് എത്തുന്നത്. പടിഞ്ഞാറേ നടയിൽ ഇന്നു ഗവാള പൂജയും നടത്തും. ദശമിവിളക്ക് ശീവേലി എഴുന്നെള്ളിപ്പ് മേളത്തിന് പെരിവനം സതീശൻ മാരാരും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും പ്രമാണികരായി. നാളെ ദ്വാദശി ഊട്ടോടെ ഉത്സവചടങ്ങുകൾ അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, TIRUVILWAMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL