
കൊടുങ്ങല്ലൂർ: പി.ഭാസ്‌കരൻ മാഷിന്റെ പേരിലുള്ള പുരസ്‌കാരം ഭാവഗായകൻ പി.ജയചന്ദ്രന് മരണാനന്തര ബഹുമതിയായി 25 ന് സമർപ്പിക്കും. വൈകീട്ട് 5 ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ഭാസ്‌കര സന്ധ്യയിൽ ശ്രീകുമാരൻ തമ്പി പി.ജയചന്ദ്രന്റെ കുടുംബാംഗങ്ങൾക്ക് നൽകും. വിദ്യാധരൻ മാസ്റ്റർ, വി.ടി. മുരളി, സജിത്ത് ഏവുരേത്ത്, എം.എൽ.എമാരായ അഡ്വ.വി.ആർ. സുനിൽകുമാർ, ഇ.ടി.ടൈസൺ, ടി.കെ. ഗീത എന്നിവർ സംബന്ധിക്കും. തുടർന്ന് പ്രശസ്ത ഗായകൻ സുദീപ് കുമാർ നയിക്കുന്ന ഗാനമേളയും നടക്കും. മാഷുടെ ജന്മശതാബ്ദി വർഷത്തിൽ പി.ഭാസ്‌കരൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത്തെ പരിപാടിയാണ് 'ഭാസ്‌കര സന്ധ്യ 'യെന്ന് സി.സി. വിപിൻ ചന്ദ്രൻ, സി.എസ്. തിലകൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |