SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

അനുസ്മരണവും പുരസ്‌കാര സമർപ്പണവും

തൃശൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന എം.സുകുമാരപിള്ളയുടെ അനുസ്മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് മികവ് പുലർത്തിയ സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരം പേയാട് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിക്കും മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം എറണാകുളം വൈപ്പിൻ ജറമിയ പാലിയേറ്റീവ് കെയർ സെന്റർ ചെയർമാൻ കെ.ജെ.പീറ്ററിനും സമ്മാനിച്ചു. എം.പി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, പി.ബാലചന്ദ്രൻ എം.എൽ.എ, ഡോ. സെബാസ്റ്റ്യൻ പോൾ, പ്രൊഫ. കെ.അരവിന്ദാക്ഷൻ, കെ.ജി.ശിവാനന്ദൻ, എസ്.ബാബുക്കുട്ടി, എ.എം.ഷിറാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL