
തൃശൂർ: കാർഷിക സർവകലാശാലയിൽ നിന്ന് മൂന്നു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം വിരമിക്കുന്ന എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.ഒ. ജോയിക്ക് യാത്രഅയപ്പ് നൽകി. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റി ലേബർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രഅയപ്പ് യോഗം എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളാനിക്കര കാർഷിക കോളേജ് സെമിനാർ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് മാർട്ടിൻ നാഥ് അദ്ധ്യക്ഷനായി. സി.വി. പൗലോസ്, പി.ഡി. റെജി, ടി.സി. മോഹൻ ചന്ദ്രൻ, ഡോ. എം. കൃഷ്ണദാസ്,എം. ബിനോയ് വർഗീസ്,കെ.എസ്. രഞ്ചു എന്നിവർ സംസാരിച്ചു. വി.ഒ. ജോയ് മറുപടിപ്രസംഗം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |