
തൃശൂർ: സാംസ്‌കാരിക പ്രാധാന്യമുള്ളതും ചരിത്രപരമായി പ്രസിദ്ധവുമായ പരമ്പരാഗത ഉൽപ്പന്നങ്ങൾ
സംരക്ഷിക്കാൻ ജ്യോതിയും നബാർഡും.നടവരമ്പ് ബെൽ മെറ്റൽ , ബ്രോൺസ് മെറ്റൽ , കുറുക്കൻപാറയിലെ കല്ലുകൊത്തുപണി എന്നിവയുടെ ഭൗമസൂചിക രജിസ്‌ട്രേഷൻ നടത്തി അവയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത അനുകരണം തടയുന്നതിനുമാണ് ജ്യോതി എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗവും നബാർഡുമായി സഹകരിക്കുന്നത്.കരകൗശല വസ്തുക്കളുടെ സുസ്ഥിരത വർദ്ധിപ്പിക്കുന്നതിന് സാങ്കേതിക പിന്തുണ, പരിശീലന പരിപാടികൾ, സാമ്പത്തിക സഹായം എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. പരമ്പരാഗത കരാകൗശല വസ്തുക്കളുടെ തനതായ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ദേശീയ അന്തർദേശീയ തലങ്ങളിൽ അവയുടെ അംഗീകാരം ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |