SignIn
Kerala Kaumudi Online
Friday, 23 October 2026 2.40 AM IST

ആർ.എഫ്.ഐ.ഡി ബ്ലഡ് ബാഗ് സംവിധാനം

photo

തൃശൂർ: രക്ത ദാതാവിന്റെയും രക്ത സ്വീകർത്താവിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി റേഡിയോ ഫ്രിക്വൻസി ഐഡന്റിഫിക്കേഷൻ ബ്ലഡ് ബാഗ് സങ്കേതിക വിദ്യ ജൂബിലി മിഷൻ ആശുപത്രിയിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ ആരംഭിച്ചു. ഇത്തരം സങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന (ബയോലോഗി ഐ.ഡി.) കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് തൃശൂർ ജൂബിലി മിഷൻ. രക്തം ശേഖരിക്കുന്നത് മുതൽ കൃത്യമായി രോഗിക്ക് നൽകുന്നത് വരെ ആർ.എഫ്.ഐ.ഡി ടാഗുകൾ ഉപയോഗിക്കും. ഇത് രക്തദാനവുമായി ബന്ധപ്പെട്ട തെറ്റുകൾ കുറക്കുകയും സംശയങ്ങളും ഒഴിവാക്കും. അതുവഴി രോഗികളുടെ സുരക്ഷ ഉറപ്പാക്കും. ഇത് ബ്ലഡ് സെന്ററിന്റെ കാര്യക്ഷമതയും കൃത്യതയും സുരക്ഷയും മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ലാബ് ഡയറക്ടർ ഡോ. സുശില ജേക്കബ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, RFID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL