SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

റഷ്യൻ നാടകം 'പുവർ ലിസ' ഇന്ന് അരങ്ങിൽ

poor-liza

തൃശൂർ: അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്കിന്റെ നാലാം ദിനമായ ഇന്ന് റഷ്യയിൽ നിന്നുള്ള പുവർ ലിസ എന്ന നാടകം അരങ്ങിലെത്തും. ഇന്നലെ അരങ്ങേറിയ പ്രൊജക്ട് ഡാർലിംഗും (രാവിലെ 9.30) ആറാമത്തെ വിരലും (വൈകിട്ട് 7.30) ഇന്നും നാടകോത്സവ വേദിയിലുണ്ടാകും. അബോറിജിനൽ ക്രൈ, ആറാമത്തെ വിരൽ എന്നീ നാടകങ്ങളിലെ കലാകാരന്മാരുമായുള്ള അഭിമുഖം ഇന്ന് രാവിലെ 11.30ന് നടക്കും. രാത്രി ഒമ്പതിന് ഷിഹാബുദ്ദീൻ പാലപ്പെട്ടിയുടെ ഖവാലി ഗസൽ സൂഫി സംഗീതവുമുണ്ടാകും. ഇന്നലെ രാത്രിയിൽ പരശുറാമും സംഘവും അവതരിപ്പിച്ച കർണാടക നാടോടി നൃത്തവും നടന്നു.


പുവർ ലിസ

നിക്കോളായ് കരംസിന്റെ ക്ലാസിക് കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് പാവം ലിസ എന്ന നോവൽ. യുവകർഷകയായ ലിസയും പ്രഭുവായ എറാസ്റ്റും തമ്മിലുള്ള ഹൃദയസ്പർശിയായ പ്രണയമാണ് ഇതിവൃത്തം. പ്രണയം നേരിടുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളും നാടകത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL