SignIn
Kerala Kaumudi Online
Friday, 23 October 2026 2.40 AM IST

നാടക സിനിമാ ബന്ധം: ചർച്ചയായി കലയുടെ അതിരുകൾ

drama-debate

സാംസ്‌കാരിക രാഷ്ട്രീയ സാമൂഹിക ആശയങ്ങൾക്ക് നാടകത്തിന്റെയും സിനിമയുടെയും അതിരുകൾ വേർതിരിക്കാൻ കഴിയുമോയെന്ന വിഷയത്തിൽ ഇറ്റ്‌ഫോക്കിൽ നടന്ന ചർച്ചയിൽ എം.ജി. ജ്യോതിഷ് മോഡറേറ്ററായി. നാടകത്തിൽ നിന്ന് സിനിമയിലേക്കെത്തുമ്പോഴുള്ള പ്രതിസന്ധികൾ, കലാകാരന്റെ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.
സുനിൽ സുഗത, മണികണ്ഠൻ പട്ടാമ്പി, പ്രൊഫ. അലിയാർ, രാജേഷ് ശർമ, സന്ധ്യ രാജേന്ദ്രൻ, കബനി, ആടാട്ട് ഗോപാലൻ, പൂജ മോഹൻരാജ്, കെ. എസ് പ്രതാപൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നാടകക്കാരെ ടൈപ്പ് കാസ്റ്റ് ചെയ്ത് ചില പ്രത്യേക റോളുകൾക്കായി മാത്രമാണോ തിരഞ്ഞെടുക്കുന്നതെന്ന ചോദ്യവും ഉയർന്നു.

നാടകത്തെ വിമർശിക്കുന്നത് ധാരണയില്ലാത്തവരാണെന്ന് പൂജ മോഹൻരാജ് അഭിപ്രായപ്പെട്ടു. നാടകത്തിലും സിനിമയിലും വ്യക്തമായ അതിരുകളില്ലെന്നും നാടകമാണ് തനിക്ക് കൂടുതൽ സൗകര്യമെന്നും ആടാട്ട് ഗോപാലൻ കൂട്ടിച്ചേർത്തു. ഒരു കലാകാരന് തന്റെ കലാപ്രവർത്തനം എങ്ങനെയാകണമെന്ന് തീരുമാനിക്കാൻ സ്വയം അവകാശമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


മാനവികത എന്ന ആശയം അവതരിപ്പിക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ, ഇത്രയും സമ്പന്നമായ സാംസ്‌കാരികചരിത്രമുള്ള നാട്ടിൽ നാടകം അവതരിപ്പിക്കാനായത് അഭിമാനമാണ്.

മാസൻ എൽ ഘാരാബാവി,
ബോഡി, ടീത്ത്, ആൻഡ് വിഗ് നാടകത്തിന്റെ സംവിധായകൻ


സ്ത്രീകളുടെ കോപം ഒരു വേദിയിൽ പ്രകടിപ്പിക്കുന്നത് ഇടപെടലാണ്. എന്നാൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥിതികൾ തന്നെ മാറണം.

ശരണ്യ രാമപ്രകാശ്, പ്രോജക്ട് ഡാർലിംഗ് നാടകത്തിന്റെ സംവിധായക


കല ആക്ടിവിസമല്ല, ആക്ടിവിസം കലയുമല്ല. പക്ഷേ പരസ്പര ബന്ധമുണ്ട്. ആക്ടിവിസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ കല ശക്തമായി പ്രേക്ഷകരിലേക്കെത്തിക്കുന്നു. ഇത് വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് വഴി തെളിക്കും.

മല്ലിക തനേജ, ജൂറി അംഗം


കാപ്

അരങ്ങും വെള്ളിത്തിരയും കല രാഷ്ട്രീയം ജീവിതം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ നിന്ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL