
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിലെ ശിവരാത്രിയോട് അനുബന്ധിച്ചുള്ള ലക്ഷാർച്ചന യജ്ഞം സമാപിച്ചു. അമ്പതാം ലക്ഷാർച്ചന യജ്ഞമാണ് നടന്നത്. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇടയ്ക്കയുടെയും ശംഖനാദത്തിന്റേയും നാദസ്വരത്തിന്റേയും അകമ്പടിയോടെ മേൽശാന്തി സ്വർണക്കുടം വഹിച്ച് പ്രദക്ഷിണം നടത്തി യജ്ഞ സമാപനം കുറിച്ചു. തുടർന്ന് ശിവരാത്രി മഹോത്സവത്തിന്റെ കെടാവിളക്ക് കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു തെളിച്ചു. ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ, തൃശൂർ ഗ്രൂപ്പ് അസി. കമ്മിഷണർ കെ. ബിജുകുമാർ, വടക്കുന്നാഥൻ ക്ഷേത്രം മാനേജർ കെ.ടി. സരിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |