SignIn
Kerala Kaumudi Online
Thursday, 22 October 2026 6.18 PM IST

' ഗാന്ധിജിയുടെ ഇന്ത്യ '; പ്രഭാഷണ പരമ്പര

photo

തൃശൂർ: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഇന്ത്യ എന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണ പരമ്പര മാർച്ച് ഒന്നിന് സംഘടിപ്പിക്കും. വൈകീട്ട് മൂന്നിന് സാഹിത്യ അക്കാഡമിയിൽ മുൻ എം.എൽ.എ യു.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്യും. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രഭാഷണം. സെമിനാർ സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, വിചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് ഡോ.നെടുമുടി ഹരികുമാർ, ഡോ.പി.വി.കൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ.ജയിംസ് ചിറ്റിലപ്പിള്ളി, പ്രൊഫ.ആന്റോ കുണ്ടുകുളം, ഡോ.മനോജ് പുഷ്‌കർ, രാമചന്ദ്രൻ പള്ളിയിൽ, ആന്റോ തൊറയൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL