
തൃശൂർ: ജില്ലാ ആശ വർക്കേഴ്സ് യൂണിയൻ(സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഏജീസ് ഓഫീസിലേക്ക് ആശ വർക്കറുമാർ നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ വർക്കർമാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക, ഇൻസന്റീവ് കുടിശ്ശിക കേന്ദ്ര സർക്കാർ അനുവദിക്കുക, എൻ.എച്ച്.എം ഫണ്ട് കുടിശ്ശിക കേന്ദ്രസർക്കാർ അനുവദിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അജിത രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.സിയാവുദ്ദീൻ, മീര നിമേഷ്, എ.എസ്.സിദ്ധാർത്ഥൻ, കെ.പി.പോൾ, കെ.വി.ഷീബ, എം.എസ്. പ്രേമലത, എം.കെ.ബാലകൃഷ്ണൻ, ശശികല ശ്രീവത്സൻ, ഷാജിത അഷ്റഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |