
തൃശൂർ: സ്വന്തം അനുഭവങ്ങൾ മാത്രമല്ല, സമൂഹത്തിന്റെ വേദനകളും പ്രതിസന്ധികളും മനസിലാക്കാനും എഴുത്തുകാരന് കഴിയണമെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. കേരള സാഹിത്യ അക്കാഡമിയും കിലയുമായി സഹകരിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന 'സർഗം' ത്രിദിന സാഹിത്യ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കില അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.പി.എൻ അമൃത അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ മുഖ്യാതിഥിയായി. വി.എസ് ബിന്ദു, ഡോ.അഞ്ചൽ കൃഷ്ണകുമാർ, കെ.കെ. പ്രസാദ് , എഴുത്തുകാരി കെ. എ ബീന, ഡോ. യു സലിൽ എന്നിവർ പങ്കെടുത്തു. ശിൽപശാല നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |