SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

തീരദേശ ഹർത്താലിൽ മത്സ്യമേഖല സ്തംഭിച്ചു

photo

കൊടുങ്ങല്ലൂർ: കടൽ ഖനനത്തിന് അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സംയുക്ത മത്സ്യത്തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച തീരദേശ ഹർത്താലിൽ തീരദേശം നിശ്ചലമായി. മീൻപിടിത്തവും മത്സ്യക്കച്ചവടവും വിപണനവുമെല്ലാം ഹാർത്താലിൽ സ്തംഭിച്ചു. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ അഴീക്കോട് പുത്തൻ പള്ളി പരിസരത്ത് നിന്ന് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം എൻ.ജെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, സി.വി. സുരേന്ദ്രൻ, പി.എം. തോമാസ്, ഇ.കെ. സോമൻ,ഇ.വി. രമേശൻ,ഇ.കെ. ദാസൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, HARTHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL