SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ജില്ലാ പഞ്ചായത്തിന് ഭവനം മുഖ്യം

photo

  • റോഡുകളുടെ പുനഃരുദ്ധാരണം, കാർഷിക മേഖല എന്നിവയ്ക്കും ഊന്നൽ

തൃശൂർ: രണ്ടായിരം വീടുകൾ നിർമ്മിച്ചുനൽകുക ലക്ഷ്യമിട്ട് 'ലൈഫ്' ഭവനപദ്ധതിക്കായി 20 കോടി രൂപ നീക്കി വച്ച് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. ഭവന നിർമ്മാണത്തിനൊപ്പം റോഡുകളുടെ പുനരുദ്ധാരണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകിയാണ് ഭരണ സമിതിയുടെ അവസാന ബഡ്ജറ്റ്.
റോഡുകളുടെ നിർമ്മാണത്തിന് 18 കോടിയും പരിപാലനത്തിന് 9 കോടിയുമുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കാനായി രണ്ട് കോടിയും സ്ത്രീകളുടെ ഉന്നമനത്തിന് ലിംഗസമത്വത്തിനായി ഒരു കോടിയും നീക്കിവച്ചു. കാൻ തൃശൂർ പദ്ധതിക്കായി രണ്ട് കോടി വകയിരുത്തി. വയോജനങ്ങൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും ബഡ്ജറ്റിൽ തുക മാറ്റിവച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, മുൻ പ്രസിഡന്റ് പി.കെ.ഡേവിസ്, ഷീന പറയങ്ങാട്ടിൽ, പി.എസ്.വിനയൻ, വി.എൻ.സുർജിത്, മുഹമ്മദ് ഗസാലി എന്നിവർ പങ്കെടുത്തു.

വിദ്യാഭ്യാസം

വിദ്യാഭ്യാസ രംഗത്ത് പെതുജനപങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യം വച്ചുള്ള 'സമേതം' പദ്ധതിക്കായി 10 ലക്ഷം രൂപയും പശ്ചാത്തല വികസനത്തിന് 45 ലക്ഷവും വകയിരുത്തി. ലൈബ്രറികൾക്ക് പുസ്തകം വാങ്ങുന്നതിന് ഒരു കോടിയുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിർമ്മാണത്തിന് 11 കോടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.


കാർഷിക മേഖല

നെൽക്കൃഷി കൂലിച്ചെലവിൽ സബ് സിഡിക്ക് 2.10 കോടിയും പാടശേഖരങ്ങൾക്ക് പമ്പ് സെറ്റ് വിതരണത്തിന് 1.30 കോടിയും ക്ഷീര കർഷക മേഖലയിലേക്ക് രണ്ട് കോടിയും നീക്കിവച്ചു.


ആരോഗ്യം

ആരോഗ്യ രംഗത്ത് സമഗ്ര സേവനങ്ങൾക്കായി 70 ലക്ഷവും പ്രത്യേക പദ്ധതികൾക്കും മരുന്നുകൾക്കും 20 ലക്ഷവും നീക്കിവച്ചു.


പട്ടികജാതി വികസനം

പട്ടികജാതി മേഖല വികസനത്തിന് 2.5 കോടിക്ക് പുറമേ, ലൈഫ് ഭവന പദ്ധതിക്കും തുക മാറ്റിവച്ചിട്ടുണ്ട്. പട്ടിക വർഗ മേഖലയ്ക്കായി 40 ലക്ഷം രൂപയുമുണ്ട്.

ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ

ആകെ വരവ് 130.7 കോടി
ചെലവ് 129.584 കോടി
നീക്കിയിരിപ്പ് 1.123 കോടി
ഉത്പാദന മേഖല 10.35 കോടി
സേവന 39.25 കോടി
പശ്ചാത്തല മേഖല 40.55 കോടി

ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് മരുഭൂമിയിലെ മരീചികയാണ്. തുകയുണ്ടെന്ന് തോന്നുകയും സാങ്കേതികമായി ഇല്ലായെന്നതുമാണ് വസ്തുത. കേന്ദ്രം ഫണ്ട് തന്നില്ലെന്ന് അലമുറയിടുന്ന അധികാര വികേന്ദ്രീകരണത്തിന്റെ വ്യക്താക്കൾ എന്നവകാശപ്പെടുന്ന സംസ്ഥാന സർക്കാർ ജില്ലാ പഞ്ചായത്തിനും മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും യഥാ സമയം ഫണ്ട് നൽകുന്നില്ല.

ജോസഫ് ടാജറ്റ്
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്.

പടം

ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അവതരിപ്പിക്കുന്നു. പ്രസിഡന്റ് പി.എസ് പ്രിൻസ് സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JILLA PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL