
പാവറട്ടി: ശക്തമായ വേലിയേറ്റത്തിൽ ഇടിയഞ്ചിറ റെഗുലേറ്റർ നിർമ്മാണത്തിനായി പടിഞ്ഞാറ് ഭാഗത്ത് പുതുതായി നിർമ്മിച്ച താത്കാലിക ബണ്ട് തകർന്നു. ബുധനാഴ്ച രാത്രിയോടെ വേലിയേറ്റത്തിലാണ് ബണ്ട് തകർന്നത്. നിർമ്മാണ മേഖലയിലേക്ക് വെള്ളം കയറി. ജെ.സി.ബിയും, ഏതാനും ഉപകരണങ്ങളും വെള്ളത്തിനടിയിലായി. റെഗുലേറ്ററിന് കിഴക്കും, പടിഞ്ഞാറ് ഭാഗത്തും വെള്ളം വറ്റിച്ചാണ് പണി നടന്നിരുന്നത്. 35 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗം ഉൾപ്പെടെയാണ് വെള്ളം കയറി. 98 മീറ്ററാണ് കോൺക്രീറ്റ് ചെയ്യേണ്ടത്. ഫേസ് കനാലിനെ ബാധിക്കില്ല. അടിയന്തരമായി ബണ്ട് ദൃഢപ്പെടുത്തി വെള്ളം വറ്റിച്ച് നവീകരണം തുടങ്ങുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. കെ.സതീഷ്, കെ.വി. മനോഹരൻ, കെ.എ.ബാലകൃഷ്ണൻ, ഓവർസിയർ ഗോപിക എന്നിവർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |