SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

വിവാദ ഉത്തരവ് കത്തിച്ച് കോൺഗ്രസ് സമരം 

തൃശൂർ: ആശ വർക്കർമാരുടെ സമരം സ്ത്രീപക്ഷ സമരമായതിനാലാണ് മന്ത്രിമാരും ഇടതു നേതാക്കളും സമരത്തെ പരിഹസിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻപിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവാദ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്ന സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഐ.പി.പോൾ, ജോൺ ഡാനിയേൽ, സുനിൽ അന്തിക്കാട്, രാജൻ പല്ലൻ, നിജി ജസ്റ്റിൻ, ഷിജു വെളിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ണുത്തിയിൽ എം.പി.വിൻസെന്റ്, ഇരിങ്ങാലക്കുടയിൽ എം.പി.ജാക്‌സൺ, ചാഴൂഴിൽ കെ.വി.ദാസൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL