തൃശൂർ : മെഡിക്കൽ കോളേജിൽ എക്‌സ്‌റേ മെഷീൻ പണിമുടക്കി. മൂന്ന് മെഷീനുകളിൽ രണ്ടെണ്ണവും പ്രവർത്തിക്കുന്നില്ല. രോഗികൾ ദുരിതത്തിൽ. കഴിഞ്ഞദിവസം മുതലാണ് എക്‌സ്‌റേ മെഷീൻ തകരാറിലായത്. ഒരെണ്ണം വച്ചാണ് അധികൃതർ കാര്യങ്ങൾ ഉന്തിനീക്കുന്നത്. അത്യാഹിത വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് എക്‌സ്‌റേ സേവനം ലഭിക്കുന്നത്.
കിടപ്പുരോഗികളിൽ പലർക്കും ഡോക്ടർമാർ എക്‌സ്‌റേ എടുക്കുന്നതിന് എഴുതി നൽകുന്നുണ്ടെങ്കിലും പലരും എക്‌സ്‌റേ സെന്ററിൽ എത്തുമ്പോൾ നടക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. വയസായവർ പോലും ഏറെ ദുരിതമനുഭവിക്കുന്നു. ദിനം പ്രതി നാലായിരത്തോളം പേർ ഒ.പിയിലെത്തുന്നുണ്ട്. ഇതിൽ ആയിരത്തോളം പേരെങ്കിലും എക്‌സ് റേ സംബന്ധമായെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി എക്‌സറേ മെഷീൻ ശരിയാക്കാനായി ടെക്‌നീഷ്യന്മാർ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തന ക്ഷമമാക്കാനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |