
തൃശൂർ: വാട്‌സ്ആപ്പ് മുഖേന പരാതി സമർപ്പിക്കുന്നതിന് ന്യൂനപക്ഷ കമ്മീഷൻ ഒരുക്കിയിട്ടുള്ള സംവിധാനം പരാതിക്കാർ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ. സൈഫുദീൻ പറഞ്ഞു. 9746515133 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെയാണ് പരാതി സമർപ്പക്കേണ്ടത്. സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യക്ക് അനുപാതികമായുള്ള പരാതികൾ ലഭിക്കുന്നില്ല. പരാതിക്കാർക്ക് വേഗത്തിൽ നീതി ലഭിക്കാൻ വേണ്ടി സജ്ജീകരിച്ചിട്ടുള്ളതാണിത്. അതിനാൽ പരാതിക്കാർ ഈ സംവിധാനം കൂടുതലായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ന്യൂനപക്ഷ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റിങ്ങിൽ പത്ത് പരാതികളാണ് പരിഗണിച്ചത്. ഇതിൽ നാലെണ്ണത്തിൽ തീർപ്പായി. പുതിയ അഞ്ച് പരാതികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |