
തൃശൂർ: കുറ്റൂർ മേരിമാതാ പള്ളിയിൽ ടീം ഷെക്കെയ്‌ന നയിക്കുന്ന ബൈബിൾ കൺവെൻഷൻ റിവൈവൽ ഫയർ അഞ്ച് മുതൽ 9 വരെ നടക്കും. വചനപ്രഘോഷകൻ ബി. സന്തോഷ് കരുമത്ര നേതൃത്വം നൽകും. വൈകീട്ട് 4.30 മുതൽ രാത്രി വരെയാകും കൺവെൻഷൻ. അഞ്ചിന് വൈകീട്ട് അഞ്ചിന് അതിരൂപതാ വികാരി ജനറാൾ മോൺ. ജയ്‌സൻ കൂനംപ്ലാക്കൽ കാർമ്മികനായ ദിവ്യബലിക്ക് ശേഷം 6.30ന് അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. മാർ ബോസ്‌കോ പുത്തൂർ, ഫാ. റോയ് വേളകൊമ്പിൽ, ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. സെബി ചാലയ്ക്കൽ എന്നിവർ ദിവ്യബലിയിൽ കാർമ്മികരാകും. അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഒമ്പതിന് വൈകിട്ട് 6.30ന് സമാപന സന്ദേശം നൽകുമെന്ന് ഫാ. ജോജു പൊറത്തൂർ, ഡേവിസ് ജെ ഇമ്മട്ടി,സെബി അറങ്ങാശ്ശേരി, മേജോ ചിറയത്ത്, പ്രകാശ് ഡി. ചിറ്റിലപ്പിള്ളി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |