
തൃശൂർ: ആരോഗ്യം ആനന്ദം, അകറ്റാം അർബുദം എന്ന സംസ്ഥാന സർക്കാർ ക്യാമ്പയിന്റെ ഭാഗമായി ഏകദിന മെഗാ ക്യാൻസർ പരിശോധനാ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസും നാഷണൽ ഹെൽത്ത് മിഷനും അശ്വിനി ആശുപത്രിയും ചേർന്ന് മാർച്ച് രണ്ടിന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അശ്വിനി ആശുപത്രിയിലാണ് ക്യാമ്പ്. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. എം.എൽ. റോസി അദ്ധ്യക്ഷയാകും. സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ ആധാർ കാർഡ്, തൊഴിൽ ഐഡന്റിറ്റി കാർഡ്, ബി.പി.എൽ ആണെങ്കിൽ റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. വാർത്താ സമ്മേളനത്തിൽ ഡോ. പി. സജീവ് കുമാർ,കെ.കെ. സുഗതൻ, പി.കെ. രാജു, പി.എ. സന്തോഷ് കുമാർ, വി.പി. പ്രജേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |