SignIn
Kerala Kaumudi Online
Monday, 19 October 2026 2.02 AM IST

ക്യാൻസർ മരുന്ന് : നവംബർ 9 മുതൽ വില കുറയും

1

ന്യൂഡൽഹി: നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും. ഇവയുടെ വ്യാപാര മാർജിൻ പരമാവധി 30 ശതമാനമായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. ചില മരുന്നുകളുടെ വില 70% വരെ കുറഞ്ഞേക്കും. വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത ക്യാൻസർ മരുന്നുകൾക്കാണ് ബാധകം. പേറ്റന്റുള്ളതും ഇല്ലാത്തതുമായ മരുന്നുകൾ, ഇറക്കുമതി ചെയ്യുന്നവയും രാജ്യത്ത് നിർമ്മിക്കുന്നവയുമായ ബ്രാൻഡഡ്, ജനറിക് മരുന്നുകൾ എന്നിവയടക്കം പട്ടികയിലുണ്ട്.

ഇതിലൂടെ രോഗികൾക്ക് വർഷം ഏകദേശം 2,500 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER, CAPSULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA