SignIn
Kerala Kaumudi Online
Friday, 09 October 2026 1.43 AM IST

ക്യാൻസർ മരുന്നിന് വില കുറയും, വ്യാപാര മാർ‌ജിൻ പരമാവധി 30 ശതമാനമാക്കി കേന്ദ്രസർക്കാർ

cancer-medicine

ന്യൂഡൽഹി: വിലനിയന്ത്രണ പട്ടികയിൽപ്പെടാത്ത ചില ക്യാൻസർ മരുന്നുകളുടെ വില 70 ശതമാനം വരെ കുറഞ്ഞേക്കും. 110 ക്യാൻസർ മരുന്നുകളുടെ വ്യാപാര മാർ‌ജിൻ പരമാവധി 30 ശതമാനമാക്കി കേന്ദ്രസർക്കാർ നിശ്ചയിച്ചതോടെയാണിത്. രോഗികൾക്ക് വർഷം ഏകദേശം 2,500 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. 35 പേറ്റന്റ് മരുന്നുകളും പട്ടികയിലുണ്ട്. പേറ്റന്റുള്ളതും ഇല്ലാത്തതും ഇറക്കുമതി ചെയ്യുന്നതും രാജ്യത്ത് നിർമ്മിക്കുന്നതുമായ ബ്രാൻഡഡ്, ജനറിക് മരുന്നുകളും ഉൾപ്പെടും.

മരുന്ന് ചില്ലറവ്യാപാരിക്ക് ലഭിക്കുന്ന വിലയും എം.ആർ.പിയും തമ്മിലുള്ള വ്യത്യാസം 30 ശതമാനത്തിൽ കൂടരുതെന്ന വ്യവസ്ഥയാണ് ഏർപ്പെടുത്തിയത്. പട്ടികയും തുടർനടപടികളും ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസ് അദ്ധ്യക്ഷനായ സമിതി അന്തിമമാക്കും. 2019ൽ 42 വിലനിയന്ത്രണ പട്ടികയിൽപ്പെടാത്ത ക്യാൻസർ മരുന്നുകൾക്ക് 30 ശതമാനം വ്യാപാരമാർജിൻ ഏർപ്പെടുത്തിയിരുന്നു. ഇതോടെ 526 ബ്രാൻഡുകളുടെ എം.ആർ.പി ശരാശരി 50 ശതമാനത്തോളം കുറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA