തൃശൂർ: സി.ഒ.പൗലോസ് സ്മാരക എൻഡോവ്മെന്റ് പുരസ്കാരത്തിന് മുതിർന്ന സി.പി.എം മുതിർന്ന നേതാവ് അമ്പാടി വേണുവിന്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും, മേത്തല പഞ്ചായത്ത് പ്രസിഡന്റ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ അമ്പാടി വേണു പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.വൈ.എഫിന്റെ ആദ്യ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. ജനാധിപത്യ സഹകരണ കിസാൻ രംഗങ്ങളിലെ ഇടപെടൽ പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ എൻഡോവ്മെന്റ് മാർച്ച് 12ന് വൈകിട്ട് മൂന്നിന് തൃശൂർ അഴീക്കോടൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അമ്പാടി വേണുവിന് സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |