SignIn
Kerala Kaumudi Online
Friday, 23 October 2026 11.59 AM IST

ചാലക്കുടി മയക്കുമരുന്ന് വസ്തുക്കളുടെ ഹബ്ബായി മാറുന്നു? ലഹരിയിൽ മയങ്ങി

photo
1

ചാലക്കുടി: ആദ്യമൊക്കെ വില്ലന്‍ കഞ്ചാവായിരുന്നു. ഇരുട്ടിന്റെ മറവിൽ ആരംഭിച്ച കഞ്ചാവ് വിൽപ്പന ഇന്നെത്തി നിൽക്കുന്നത് ഹെറോയിൻ, എം.ഡി.എം.എ,സിന്തറ്റിക് സ്റ്റാമ്പ് തുടങ്ങിയ മാരക ലഹരികളിലേയ്്ക്ക്. ഇതര സംസ്ഥാനക്കാരുടെ ചേക്കേറ്റത്തിൽ ചാലക്കുടി ലഹരി വസ്തുക്കളുടെ ഹബ്ബായി മാറിയിട്ട് പതിറ്റാണ്ടുകളായി. സാമൂഹിക വിരുദ്ധർ തുടങ്ങിയ കഞ്ചാവ് വിൽപ്പന എത്തിനിൽക്കുന്നത് പട്ടാപ്പകലിലെ വൻ ലഹരി കുത്തൊഴുക്കിലാണ്. രണ്ടര പതിറ്റാണ്ട് മുമ്പ് പുഴക്കടവുകളും തിരിക്കൊഴിഞ്ഞ പ്രദേശങ്ങളും ഇവർ തെരഞ്ഞെടുത്തതോടെ ലഹരി ആസക്തി തേടി വിദ്യാർത്ഥികളുമെത്തി. ഇതോടെ മയക്ക് മരുന്നു ലോബികൾ ലക്ഷങ്ങൾ കൊയ്‌തെടുത്തു. തുടക്കം ഇടുക്കിയിൽ നിന്നുള്ള നീലച്ചടയനായിരുന്നു. സാമ്പത്തികമായി ഉയർന്നവരും ലഹരിയുടെ മായാവലയത്തിലായപ്പോൾ മറ്റു മാരക ലഹരി പദാർഥങ്ങളും ചാലക്കുടിയിലെത്തിത്തുടങ്ങി. വാങ്ങാനും ആവശ്യക്കാർ ഏറെയായി. ഇതോടെ ലഹരിക്കടത്തിൽ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കുത്തനെ കൂടി. ഇതിനിടെയാണ് എം.ഡി.എം.എയും എത്തുന്നത്. എം.ഡി.എം.എ കേസുകളിൽ ഭൂരിഭാഗവും വിദ്യാർത്ഥികൾകളും കണ്ണികളായിരുന്നു.

കഞ്ചാവിന് ആന്ധ്രപ്രദേശ്


മാരക മയക്കുമരുന്നുകൾ വ്യാപകമായെങ്കിലും കഞ്ചാവിന്റെ വരവിന് കുറവില്ല. ആന്ധ്രപ്രദേശിൽനിന്ന് ചരക്ക് ലോറികളിൽ വലിയ തോതിലാണ് കഞ്ചാവ് എത്തുന്നത്. മൂന്നു വർഷം മുമ്പ് ദേശീയ പാതയിൽ 240 കിലോ പിടികൂടുമ്പോൾ അത് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായി മാറി. നൂറു കിലോയിൽ കൂടുതൽ കഞ്ചാവ് പിടിച്ചെടുക്കുന്ന സംഭവങ്ങൾ പലതവണയുണ്ടായി. ഇപ്പോൾ ആസാം,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളാണ് കാരിയറായി പ്രവർത്തിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ ഇവരുടെ ക്യാമ്പുകളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. വൻ തുകയും ഇതിന് ഈടാക്കുന്നു.


ഓടിപ്പാഞ്ഞ് പൊലീസ്...


ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ഇതിനകം നിരവധി ലഹരി കടത്തുകേസുകൾ പൊലീസ് പിടികൂടി. വിപണനത്തിന് കേരളത്തിൽ എത്തിക്കുന്നവരായ ഡ്രൈവർ അടക്കം ഒന്നോ രണ്ടോ പേർ മാത്രമാണ് പൊലീസ് വലയിലാകുന്നത്. ഉറവിടവും വിപണന ശ്യംഖലയും എന്നും അഞ്ജാതമായിരിക്കും. ചാലക്കുടി സ്റ്റേഷനിൽ മാത്രം പ്രതിവർഷം നൂറിൽ കൂടുതൽ ലഹരി മരുന്ന് വിൽപ്പന കേസുകൾ രജിസ്റ്റർ ചെയ്യുന്നു. എക്‌സൈസ് സംഘവും ഇപ്പോൾ സജീവമാണ്. കഴിഞ്ഞ ദിവസം ട്രെയിനിൽനിന്ന് ഒഡീഷ്യ സ്വദേശിയെ ഇവർ പിടികൂടിയിരുന്നു. ഉദ്യോഗസ്ഥർക്ക് പുറമെ സന്നദ്ധ സംഘടനകളും ലഹരി വിപത്തിനെതിരെ ബോധവത്്കരണം നടത്തുന്നുണ്ട്. പ്രതിരോധ പ്രവർത്തനം ശക്തമാകുമ്പോഴും വർദ്ധിച്ച് വരുന്ന ലഹരി സമൂഹത്തിൽ ഉയർത്തുന്ന ആശങ്ക ചെറുതല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL