
മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്‌കൂളിൽ എക്‌സ്‌പെഡിസോ 2025 ആക്ടിവിറ്റി ഡേ നടത്തി. കേരള ബോക്‌സിംഗ് കോച്ച് ജിബിൻ റാഫേൽ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഇത്തരം പരിശീലനങ്ങളും നടക്കുന്നുവെന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി ജോസഫ് വിവിധ പാഠ്യേതര വിഷയങ്ങളായ കരാത്തെ, കുംഗ്ഫു, കളരി, ജൂഡോ, സ്‌കേറ്റിംഗ്, മ്യൂസിക്, ഡാൻസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഡ്രോയിംഗ്, യോഗ, കീബോർഡ്, ചെസ്, ആർച്ചറി, അബാക്കസ് എന്നിവയിൽ പരിശീലനം നൽകുന്ന അദ്ധ്യാപകർക്ക് നന്ദി അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് അദ്ധ്യാപികമാരായ സ്റ്റാനിമോൾ സ്വാഗതവും അലീന നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |