
തൃശൂർ: കൂർക്കഞ്ചേരി മുതൽ കുറുപ്പം റോഡ്, മെട്രോ മുതൽ കൊക്കാല വരെയുള്ള ഭാഗം കോൺക്രീറ്റിംഗ് പൂർത്തീകരിച്ച് തിങ്കളാഴ്ച രാവിലെ 10ന് തുറക്കും. കൂർക്കഞ്ചേരി മുതൽ മെട്രോ വരെയുള്ള ഭാഗം ഗതാഗതത്തിനായി മുൻപേ തുറന്നിരുന്നു. മൂന്നാംഘട്ടമായി നിർമ്മിച്ച റോഡാണ് നാളെ തുറക്കുന്നത്. മാർച്ച് അവസാനം ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുന്ന രീതിയിലാണ് നിർമ്മാണം. എഗ്രിമെന്റ് കാലയളവിനുള്ളിൽ കോൺക്രീറ്റിംഗ് നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നത് നേട്ടമാണെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. നിർമ്മാണ കാലയളവിൽ സഹകരിച്ച പൊലീസിനോടും ബസ് ഓണേഴ്സിനോടും ബസ് തൊഴിലാളികളോടും വിവിധ വാഹന യാത്രക്കാരോടും കോർപറേഷൻ അധികൃതർ നന്ദി അറിയിച്ചു. 10 കോടി രൂപ ചെലവഴിച്ചാണ് കോർപറേഷൻ റോഡ് നിർമ്മിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |