
തൃശൂർ: കോടന്നൂരിലെ ആസ്‌പെയർ ഫിറ്റ്‌നസ് സോൺ നാലാം വാർഷികത്തോട് അനുബന്ധിച്ച് ആസ്‌പെയർ മിസ്റ്റർ കേരള ക്ലാസിക് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടിന് കോടന്നൂർ ബേഡ്‌സ് ഓഡിറ്റോറിയത്തിൽ നടക്കും. രാത്രി ഏഴിന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനാകും. ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്‌നസ് അചാര്യൻ വി.എം.ബഷീറിന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ഇൻ ഫിറ്റ്‌നസ് ഇൻഡസ്ട്രി നൽകി ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ ചീഫ് കോ-ഓർഡിനേറ്റർ റഫീഖ് റോഷ്, ദിലേഷ് മാരാത്ത്, കാർത്തിക ജോഷി, ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |