
തൃശൂർ: കൈപ്പറമ്പ് പഞ്ചായത്ത് സ്പോർട്സ് പ്രമോഷൻ കൗൺസിലും സ്പോർട്സ് കൗൺസിലും സംയുക്തമായി ഒരുക്കുന്ന 20ാം ജനകീയ ഫുട്ബാൾ മേളയ്ക്ക് ഇന്ന് രാത്രി ഏഴിനു മുണ്ടൂർ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ തുടക്കം. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെവൻസ് ഫുട്ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിൻ അദ്ധ്യക്ഷനാകും. പ്രാദേശിക ഫുട്ബാൾ മത്സരങ്ങൾ നാളെ മുതൽ രാത്രി ഏഴിനും അഖിലേന്ത്യ ഫുട്ബാൾ മത്സരങ്ങൾ എല്ലാ ദിവസവും രാത്രി എട്ടിനുമാണ് നടക്കുക. പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിരിക്കുന്നു. വാർത്താസമ്മേളനത്തിൽ സെവൻസ് ഫുട്ബാൾ അസോ. സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിൻ, ജോൺസൺ ജോർജ്, ഡേവിഡ് ആന്റോ, കെ.പി.രാജൻ, എം.ജെ.നിജോൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |