SignIn
Kerala Kaumudi Online
Friday, 23 October 2026 7.39 AM IST

വാഴാനി ഡാം 15ന് തുറക്കും

wky

വടക്കാഞ്ചേരി: വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാഴാനി ഡാം തുറക്കാൻ ധാരണ. 15 മുതൽ 29 വരെയാണ് ഡാം തുറന്നു വിടാൻ തീരുമാനമായിട്ടുള്ളത്. 15 മുതൽ 25 വരെ കനാലിലൂടെയും തുടർന്ന് 29 വരെ പുഴയിലൂടെയുമാണ് വെള്ളം ഒഴുക്കുക. 62.48 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ ഇപ്പോൾ ജലത്തിന്റെ അളവ് 41 ശതമാനമാണ്. 10 ദിവസം തുറന്ന് വിട്ടാൽ പിന്നീട് വെള്ളം തുറന്ന് വിടാനുണ്ടാകില്ല എന്നതാണ് സ്ഥിതി. അകമല, മാരാത്ത്കുന്ന്, മങ്കര, മംഗലം, പാർളിക്കാട്, മുണ്ടത്തിക്കോട് മേഖലകളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. നിരവധി ജനകീയ കുടിവെള്ള പദ്ധതികൾ നഗരസഭയിൽ ഉണ്ടെങ്കിലും ഇവയെല്ലാം അതിവേഗം പറ്റുന്നതാണ് വലിയ പ്രതിസന്ധി. മംഗലത്തെ അമ്മാട്ടിക്കുളം ഇപ്പോൾതന്നെ വറ്റി. വാഴാനിപ്പുഴയും മണൽക്കാടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL