
തൃശൂർ: സെന്റ് തോമസ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ സ്റ്റാർസിന്റെ ഈ വർഷത്തെ പ്രഥമ പ്രവർത്തനമായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപയാണ് കൈമാറിയത്. കൂടാതെ സുരേഷ് ഗോപി ഒരു ലക്ഷം രൂപയും നൽകിയിട്ടുണ്ട്. വികാരി ജനറൽ മോൺ. ജോസ് കോനിക്കര അദ്ധ്യക്ഷനായി. എക്‌സിക്യുട്ടീവ് മാനേജർ ഫാ. ബിജു പാണെങ്ങാടൻ, പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, സ്റ്റാർസ് പ്രസിഡന്റ് സി.എ.ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ട്രഷറർ സി.വി.അജി, കെ.ഡി.വർഗീസ്, കെ.കെ.ജേക്കബ്, ജോയ് തോട്ടാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |