SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല

തൃശൂർ : ഇറ്റ്‌ഫോക് 2025ന്റെ സമാപനസമ്മേളനം കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. ഇറ്റ്‌ഫോക് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി, ലളിതകലാ അക്കാഡമി സെക്രട്ടറി എബി എൻ.ജോസഫ്, അംഗം രാജ്‌മോഹൻ നീലേശ്വരം, ഫെസ്റ്റിവൽ ഡയറക്ടർ ഡോ.ബി.അനന്തകൃഷ്ണൻ, ഫെസ്റ്റിവൽ കോർഡിനേറ്റർ ജലീൽ ടി.കുന്നത്ത് എന്നിവർ സംസാരിച്ചു. 16-ാമത് ഇറ്റ്‌ഫോക് 2026 ജനുവരി അവസാനവാരം മുതൽ ഫെബ്രുവരി ആദ്യവാരം വരെ നടക്കുമെന്ന് സമ്മേളനത്തിൽ അറിയിച്ചു.

പ്രതിസന്ധികളിലൂടെ പ്രതീക്ഷയിലേക്ക്

സാംസ്‌കാരികവും ചരിത്രപരവുമായ ആശയങ്ങൾ വിളിച്ചോതുന്ന ശ്രീലങ്കൻ നാടകം ഡിയർ ചിൽഡ്രൻ സിൻസിയർലി, പതിനഞ്ചാമത് നാടകോത്സവത്തിന്റെ അവസാന ദിനത്തിൽ കെ.ടി.മുഹമ്മദ് റീജ്യണൽ തിയേറ്ററിൽ രാവിലെ 11നും വൈകീട്ട് അഞ്ചരയ്ക്കും അരങ്ങേറി. നാടകകൃത്തും ആക്ടിവിസ്റ്റുമായ റുവന്തി ഡി.ചിക്കേര സംവിധാനം ചെയ്ത നാടകം ശ്രീലങ്കയുടെ കോളനിവത്കരണാനന്തര ചരിത്രമാണ് പരിശോധിക്കുന്നത്. ശ്രീലങ്കയും ഇന്ത്യയും പങ്കുവയ്ക്കുന്ന രാഷ്ട്രീയ സാംസ്‌കാരിക ബന്ധവും, ശ്രീലങ്കയ്ക്ക് തെക്കേ ഇന്ത്യയുമായുള്ള ബന്ധവും നാടകത്തിന് പ്രേക്ഷകരുമായി ശക്തമായി ബന്ധപ്പെടാൻ സഹായകമായി.

സാമൂഹികപ്രശ്‌നങ്ങളും ലിംഗസമത്വവും ചർച്ച

സമകാലിക നാടകങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചർച്ച 'നെയ്ത്ത്,' 'ബി ലൗവ്ഡ്,' 'അമൽ,' 'ഡിയർ ചിൽഡ്രൻ സിൻസിയർലി' എന്ന നാല് പ്രസിദ്ധ നാടകങ്ങളുടെ സൃഷ്ടികർത്താക്കളെയും കലാകാരന്മാരെയും ചേർത്തുകൊണ്ട് നടന്നു. രാമനിലയം ഫാവോസിലും കെ.ടി.മുഹമ്മദ് റീജ്യണൽ തിയേറ്ററിലും നടന്ന ചർച്ചകളിൽ ഈ നാടകങ്ങളുടെ പ്രചോദനങ്ങളും വെല്ലുവിളികളും സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചുള്ള വിഷയങ്ങളും പ്രതിപാദ്യ വിഷയമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL