SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

പ്രകാശനം ചെയ്തു

book
കുറൂർ ഉണ്ണിനമ്പൂതിരിപ്പാട് സമ്പുടം എന്ന പുസ്തകം ഡോ. പി.സി. മുരളീമാധവൻ പ്രകാശനം ചെയ്യുന്നു

തൃശൂർ : സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച, ബ്രഹ്മസ്വം മഠം പ്രസിഡന്റായ അഡ്വ. പി. പരമേശ്വരന്റെ കുറൂർ ഉണ്ണിനമ്പൂതിരിപ്പാട് സമ്പുടം എന്ന പുസ്തകം സംസ്‌കൃത പണ്ഡിതൻ ഡോ. പി.സി. മുരളീമാധവൻ പ്രകാശനം ചെയ്തു. ഡോ.കെ.എസ്. നീലകണ്ഠൻ ഏറ്റുവാങ്ങി. കുറൂർ നമ്പൂതിരിപ്പാടിന്റെ രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള രചനകളുമടങ്ങുന്നതാണ് പുസ്തകം. രേവതി പട്ടത്താനം പുരസ്‌കാര ജേതാവ് ഡോ.സി.എം. നീലകണ്ഠൻ, ഭാരതീയ വിദ്വത് പരിഷത്ത് മഹാമഹോപാധ്യായ പുരസ്‌കാര ജേതാവ് ഡോ. പി.സി. മുരളീമാധവൻ എന്നിവരെ ബ്രഹ്മസ്വം വേദഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഡോ. പാഴൂർ ദാമോദരൻ, മുല്ലമംഗലം നാരായണൻ, വി.ടി. വാസുദേവൻ, കെ. എൻ.പരമേശ്വരൻ, തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL