SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

ഭക്തിഗാനത്തിന്റെ സി.ഡി പ്രകാശനം

jaya
കെ. മധുസൂദനൻ രചിച്ച് കല്ലറ ഗോപൻ സംഗീതം പകർന്ന് ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച കൃഷ്ണഭക്തിഗാഗത്തിന്റെ സി.ഡി പ്രകാശനം ബി.കെ. ഹരിനാരായണന് കൈമാറി ജയചന്ദ്രന്റെ ഭാര്യ ലളിത നിർവഹിക്കുന്നു.

തൃശൂർ: കെ. മധുസൂദനൻ രചിച്ച് കല്ലറ ഗോപൻ സംഗീതം പകർന്ന് ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ച കൃഷ്ണഭക്തിഗാനത്തിന്റെ സി.ഡി പ്രകാശനം ബി.കെ. ഹരിനാരായണന് കൈമാറി ജയചന്ദ്രന്റെ ഭാര്യ ലളിത നിർവഹിച്ചു. സാങ്കേതിക കാരണങ്ങളാൽ ജയചന്ദ്രന് പൂർത്തിയാക്കാനാകാതെ വന്ന കൃഷ്ണഭക്തിഗാനം അദ്ദേഹത്തിന്റെ മകൻ ദിനനാഥാണ് പൂർത്തിയാക്കിയത്. തൃശൂർ ഡിജി ട്രാക്ക് സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കാഡിംഗ്. ഭക്തിഗാനം സാഗരം ക്രിയേഷൻസ് എന്ന യൂട്യൂബ് ചാനലിലും ലഭിക്കും. 'ഒരു മധുരസൂചിത്തുമ്പാൽ' എന്ന ജയചന്ദ്രനെക്കുറിച്ചുള്ള ബി.കെ.ഹരിനാരായണന്റെ ഓർമ്മപുസ്തകത്തിന്റെ പ്രകാശനം ലക്ഷ്മി ജയചന്ദ്രന് നൽകി ലളിത ജയചന്ദ്രൻ നിർവഹിച്ചു. വാർത്താ സമ്മേളനത്തിൽ മുഹമ്മദ് റഷീദും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL