പുതുക്കാട്: സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടകര ബ്ലോക്ക് തല കലാ മത്സരങ്ങളിൽ 42 പോയിന്റ് നേടി കൊടകര യൂണിറ്റ് കിരീടം നേടി. 32 പോയിന്റ് നേടി പുതുക്കാടും 29 പോയിന്റ് നേടി അളഗപ്പനഗറും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊടകരയുടെ ടി.എ. വേലായുധൻ കലാപ്രതിഭയായി. കൊടകരയുടെ എം.ബി. ചിത്തരഞ്ജകുമാറും പുതുക്കാടിന്റെ പ്രസന്ന പ്രകാശനും രണ്ടാം സ്ഥാനക്കാരായി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമൻ ഉദ്ഘാടനം ചെയ്തു. ടി.ബാലകൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. പി.തങ്കം, കെ.വി. രാമകൃഷ്ണൻ, കെ.ഒ. പൊറിഞ്ചു, ടി. എ. വേലായുധൻ, കെ സുകുമാരൻ, ഫ്രാങ്കോ ജി മഞ്ഞളി, കെ. സദാനന്ദൻ, പി.വി. ശാർങ്ഗൻ, വി.ബി. ശോഭനകുമാരി തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |