SignIn
Kerala Kaumudi Online
Friday, 23 October 2026 2.53 AM IST

കിരണം ആഘോഷമാക്കി വിഭിന്നശേഷി കുട്ടികൾ

photo
1

തൃശൂർ: ജി.ഇ.സി തൃശൂർ ഒയാസിസ് പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കിരണം പരിപാടി വിഭിന്നശേഷി കുട്ടികൾക്ക് ആവേശമായി. ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നും 500ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. ഡോ. എ.കെ. മുബാറക്, പ്രിൻസിപ്പൽ ഡോ. മീനാക്ഷി, ഒയാസിസ് കൺവീനർ കെ. സിനാന, ലതാ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചു ഗായകൻ അഹ്മദ് നജാദിന്റെ സംഗീത വിരുന്ന് കിരണത്തെ കൂടുതൽ ആഘോഷമാക്കി. ഏഴ് വേദികളിലായി പ്രച്ഛന്നവേഷം, നാടോടിനൃത്തം, ഒപ്പന, മോണോആക്ട്, രചന മത്സരങ്ങൾ, ജലച്ചായം, സംഗനൃത്തം, ഗാനമത്സരങ്ങൾ തുടങ്ങിയവയ്ക്ക് കിരണം വേദിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL