തൃശൂർ: ജില്ലയിൽ 267 സെന്ററുകളിലായി 36,145 വിദ്യാർത്ഥികൾ ഇന്നലെ എസ.്എസ.്എൽ.സി പരീക്ഷ എഴുതി. മൂന്നു കുട്ടികൾ ഹാജരായില്ല. മതിലകം സെയിന്റ് ജോസഫ്‌സ് സ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് (565 വിദ്യാർത്ഥികൾ). എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 555 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. രാമവർമ്മപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, പൂങ്കുന്നം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കേച്ചേരി മാമ്പുൾ ഹൂദ സ്‌കൂൾ എന്നീവിടങ്ങളിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ (ഏഴ്) പരീക്ഷ എഴുതിയത്. തൃശൂർ, ഇരിങ്ങാലക്കുട, ചാവക്കാട് എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 36148 വിദ്യാർത്ഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത്. ഇതിൽ 18579 ആൺകുട്ടികളും 17569 പെൺകുട്ടികളുമാണ് ഉള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |