തൃശൂർ: ലൂർദ്ദ് കത്തീഡ്രലിൽ വിഭൂതി തിരുനാൾ തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, ഫാ. ഡൊമനിക് തലക്കോടൻ, ഫാ. ഹാഡ്ലി നീലങ്കാവിൽ, ഫാ. സനൽ മാളിയേക്കൽ എന്നിവർ സഹകാർമ്മികരായി. ജീവിതത്തിലെ തെറ്റുകളിൽ നിന്ന് മാറി ആത്മീയ ചൈതന്യത്തിൽ സത്യമായ നീതിയിലും, വിശുദ്ധിയിലും ജീവിതം മുന്നോട്ട് നയിക്കാൻ കഴിയട്ടെയെന്ന് മാർ ആൻഡ്രൂസ് താഴത്ത് ആശംസകൾ നേർന്നു. കൈക്കാരൻ ലൂവി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര, ജോജു മഞ്ഞില, തോമസ് കോനിക്കര, ഭക്തസംഘടനാ ഭാരവാഹികൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |