SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

പതിനെട്ടരക്കാവുകളിൽ ഇന്ന് വേല

photo
1

തൃശൂർ: ഇന്ന് കുംഭ ഭരണി. പതിനെട്ടരക്കാവുകളിൽ ഇന്ന് വേല. ചിറ്റിശ്ശേരി ചേന്ദംകുളങ്ങര ഭഗവതി ക്ഷേത്രം, പുതുക്കാട് കുറുമാലിക്കാവ്, ഒല്ലൂക്കര തിരുവാണിക്കാവ്, തിരൂർ വടകുറുമ്പക്കാവ്, വല്ലച്ചിറ ഭഗവതി ക്ഷേത്രം, കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രം, ചിറയ്ക്കൽ കുറുമ്പിലക്കാവ്, പല്ലിശ്ശേരി പല്ലിശ്ശേരിക്കാവ്, ഏനാമാവ് കരുവന്തല ഭഗവതി ക്ഷേത്രം, പാങ്ങ് കോട്ടകുറുമ്പക്കാവ്, പാവറട്ടി കോതകുളങ്ങര ഭഗവതി ക്ഷേത്രം, ഗുരുവായൂർ ചെട്ടിയാലയ്ക്കൽ ഭഗവതി ക്ഷേത്രം, പുന്നയൂർക്കുളം കപ്ലീങ്ങാട്ട് ഭഗവതി ക്ഷേത്രം, കുന്നംകുളം മാക്കാലിക്കാവ്, പോർക്കുളം മങ്ങാട്ടുകാവ്, വേലൂർ മണിമലർക്കാവ്, കൊട്ടേക്കാട് കൊട്ടേക്കാട്ടുകാവ്, നെല്ലുവായ് കോട്ടപ്പുറം മാങ്ങോട്ടുകാവ് എന്നീ 18 കാവുകളിലും അരക്കാവായി കണക്കാക്കുന്ന തൃക്കൂർ പുറയംകാവിലുമാണ് ഭരണി ആഘോഷിക്കുന്നത്. പന്തൽവരവ്, വേലവരവ്, പൂതൻ, തിറ, കാളകളി, തട്ടിന്മേൽക്കളി, കുതിരകളി എന്നിവയും ചിലയിടങ്ങളിൽ കളമെഴുത്തുപാട്ടും ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL