തൃശൂർ: കൂർക്കഞ്ചേരി -കുറുപ്പം റോഡ് കോൺക്രീറ്റിംഗിന്റെ ഭാഗമായി പണി പൂർത്തീകരിച്ച മെട്രോ ഹോസ്പിറ്റൽ മുതൽ കൊക്കാല വരെയുള്ള റോഡ് മേയർ എം.കെ. വർഗീസ് തുറന്നു. കൂർക്കഞ്ചേരി മുതൽ കുറുപ്പം റോഡ് സ്വരാജ് റൗണ്ട് വരെ 10 കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിച്ചു വരികയാണ്. കൂർക്കഞ്ചേരി മുതൽ മെട്രോ വരെയുള്ള ഭാഗം നേരത്തേ തുറന്നിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വർഗീസ് കണ്ടംകുളത്തി, മുകേഷ് കൂളപ്പറമ്പിൽ, എ.സി.പി. സലീഷ് ശങ്കർ തുടങ്ങിയവർ നിർമ്മാണപുരോഗതി പരിശോധിച്ചു. അവസാനഘട്ട നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ റോഡ് തുറക്കുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |