SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 AM IST

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

kuhs

തൃശൂർ: കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെൽത്ത് സയൻസിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ/പുനർ നിയമനം/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം രജിസ്ട്രാർ, കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല, മെഡിക്കൽ കോളേജ് പി.ഒ, തൃശൂർ 680596 എന്ന വിലാസത്തിൽ 15 നകം അപേക്ഷ സമർപ്പിക്കണം. ഡെപ്യൂട്ടേഷൻ നിയമനത്തിന് നിലവിൽ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് സ്ഥാപനങ്ങളിൽ തുടരുന്ന വ്യക്തികളെയും പുനർ നിയമനത്തിന് കെ.യു.എച്ച്.എസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ് സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരെയും മാത്രമേ പരിഗണിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL