
കളമശേരി : ഇരുമ്പ് പൈപ്പുകൾക്കുഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സുഖ് ചന്ദ് ഷെയ്ഖിനെ ഡാൻസാഫ് സംഘം പിടികൂടി. ഏലൂർ ടി. സി. സി ക്വാർട്ടേഴ്സിന് സമീപത്തുനിന്നാണ് വൻ ലഹരിശേഖരം പിടിച്ചെടുത്തത്. ലഹരിമരുന്നിന്റെ രൂക്ഷമായ മണം പുറത്തുവരാതിരിക്കാൻ ജെ.സി.ബിയുടെ ഭാഗങ്ങളും ഇരുമ്പ് പൈപ്പുകളും ദണ്ഡുകളും ഉപയോഗിച്ച് അതിവിദഗ്ദ്ധമായി വെൽഡ് ചെയ്ത് അടച്ച നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പൊലീസും ഫയർഫോഴ്സും മണിക്കൂറുകളോളം കഠിനപ്രയത്നം നടത്തിയാണ് ഇരുമ്പ് ദണ്ഡുകൾ മുറിച്ച് ഉള്ളിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് ശേഖരം പുറത്തെടുത്തത്. ബാംഗ്ലൂരിൽ നിന്ന് വരുന്ന വഴിയാണ് പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |