
പുത്തൂർ: ഗവ: എൽ.പി സ്‌കൂൾ 105ാം വാർഷികവും അദ്ധ്യാപക രക്ഷകർതൃദിനവും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി ഉദ്ഘാടനം ചെയ്തു. പുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.സജിത്ത് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് റിംസി ജോസ്, പി.ടി.എ പ്രസിഡന്റ് ചിന്തു ചന്ദ്രൻ, എസ്.എം.സി ചെയർമാൻ കെ.എം.സുബിഷ്, സ്‌കൂൾ ലീഡർ പി.പി.ദക്ഷ് തുടങ്ങിയവർ സോപാന സംഗീതത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ യു.കെ.ജി വിദ്യാർത്ഥി ത്രിലോക്‌നാഥനെ ആദരിച്ചു. എൻ.കെ.രമേശ് വിജയികൾക്കുള്ള സമ്മാനദനം നിർവഹിച്ചു. സിനി പ്രദീപ്കുമാർ, നളിനി വിശ്വംഭരൻ, ലിബി വർഗീസ്, ടിനോ മൈക്കിൾ, ഉഷാകുമാരി, കെ.എസ്.സജിത, മേഘ സുമേഷ്, ടി.എ.വിജയൻ, മാർവിൻ മൈക്കിൾ, അനു സോണി, സൗമ്യ സുഗതൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |