
തൃശൂർ: ഗായകൻ പി.ജയചന്ദ്രന്റെ ജീവിതവും സംഗീതവും പ്രതിപാദിക്കുന്ന 'ഒരു കാവ്യപുസ്തകം' ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യ പ്രദർശനം 10 ന് രാവിലെ 10ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ നടക്കും. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നാളെ ആരംഭിക്കുന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണു പ്രദർശനം. കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ അദ്ധ്യാപകൻ രാജേന്ദ്ര വർമനാണ് സംവിധാനം. നിർമാണം തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ. നന്ദകുമാർ തോട്ടത്തിൽ (ഛായാഗ്രഹണം), എ.വി.നാരായണൻ (എഡിറ്റിംഗ്), അരുൺ രാമവർമ (ശബ്ദസംവിധാനം). 56 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. രാജേന്ദ്ര വർമ്മ, പി.കെ.ഭരതൻ, എ.വി.നാരായണൻ, വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |