തൃശൂർ: വൈവിദ്ധ്യമാർന്ന ജനവിഭാഗങ്ങളുള്ള രാജ്യത്തെ ജനിതക പരിശോധനാ ഫലം നീതിപൂർവം ഉപയോഗിക്കണമെന്ന് ഹൈദരാബാദിലെ സെന്റർ ഫോർ ഡി.എൻ.എ ഫിംഗർ പ്രിന്റിംഗിലെ ഡയഗ്നോസ്റ്റിക് വിഭാഗം മേധാവി ഡോ.അശ്വിൻ ദലാൽ. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഗവേഷണവിഭാഗം മേധാവി ഡോ.ഡി.എം.വാസുദേവൻ എൻഡോവ്മെന്റ് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജൂബിലി ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. ജൂബിലി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പ്രവീൺലാൽ കുറ്റിച്ചിറ അദ്ധ്യക്ഷനായി. ഡോ.അലക്സ് ജോർജ് പ്രഭാഷകനെ പരിചയപ്പെടുത്തി. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര ഉപഹാരം സമർപ്പിച്ചു. സി.ഇ.ഒ: ഡോ.ബെന്നി ജോസഫ്, ഡോ.പി.ആർ.വർഗ്ഗീസ്, ഡോ.മാത്യു ജോൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |