SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

നളിനി ചന്ദ്രന് പുരസ്‌കാരം

photo

തൃശൂർ: രാജ്യാന്തര വനിതാദിനത്തോടനുബന്ധിച്ച് ഗീതം സംഗീതം കലാസാംസ്‌കാരിക സംഘടനയും തൃശൂർ സപ്തവർണ ബിൽഡേഴ്‌സും ചേർന്നു നൽകുന്ന പുരസ്‌കാരം പൂങ്കുന്നം ഹരിശ്രീ സ്‌കൂൾ സ്ഥാപകയും കലാകാരിയുമായ നളിനി ചന്ദ്രന്. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. നാളെ വൈകിട്ട് 4.30നു സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ ജഡ്ജ് ഹണി എം.വർഗീസ് അവാർഡ് സമർപ്പിക്കും. 6 ന് ഗായിക മിൻമിനിയുടെ നേതൃത്വത്തിൽ 'മഴവിൽ വർണങ്ങൾ' സംഗീതവിരുന്നും അരങ്ങേറും. വാർത്താസമ്മേളനത്തിൽ മുഹമ്മദ് റഷീദ്, സുകുമാരൻ ചിത്രസൗധം, സുഗത പ്രസാദ്, പ്രമീള ഗോപാലകൃഷ്ണൻ, കെ.മധുസൂദനൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL