SignIn
Kerala Kaumudi Online
Friday, 23 October 2026 5.27 AM IST

കലാഭവൻ മണി പുരസ്കാരം വിതരണം

mani
കാലാഭവന്‍ മണിയുടെ 9-ാം ചരമ വാര്‍ഷികത്തില്‍ ചേനത്തുനാട് കലാഗൃഹത്തില്‍ നടന്ന അനുസ്മരണം സിനിമാ താരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: കുന്നിശ്ശേരി കുടുംബ ട്രസ്റ്റ് പു.ക.സ, പി.കെ.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലാഭവൻ മണി അനുസ്മരണം സിനിമാ താരം രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്തു. കലാഭവൻ മണി പുരസ്‌കാരം ഗായകൻ പന്തളം ബാലന് സമ്മാനിച്ചു. മികച്ച നാടക നടനുള്ള പുരസ്‌കാരം നേടിയ പ്രമോദ് വെളിയനാടിനെ ആദരിച്ചു. ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, പ്രതിപക്ഷനേതാവ് സി.എസ്.സുരേഷ്, വി.ഡി.പ്രേംപ്രസാദ്, വി.ആർ.ശാലിനി, ദീപു ദിനേശ്, കലാഭവൻ നൗഷാദ്, കലാഭവൻ സലീം, കലാഭവൻ ജയൻ, കലാഭവൻ ഹരിഹരൻ, കലാഭവൻ സജീവ്, ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രതിമയുടെ മുന്നിൽ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അടക്കം നൂറ് കണക്കിനാളുകൾ പുഷ്പാർച്ചന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL